മൊബൈൽ കടയിൽ അതിക്രമം കാണിച്ച ഏഴ് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം

Crime Local News

കാസർഗോഡ്: മൊബൈൽ കടയിൽ കയറി അക്രമമുണ്ടാക്കിയ ഏഴ് പൊലീസുകാർക്കെതിരെ കോടതി ഉത്തരവിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബായാർ പദവിലെ തന്റെ ഷോപ്പ് ആക്രമിച്ച പോലീസുകാർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനാൽ കടയുടമ നേരിട്ട് കോടതിയിൽ പരാതി സമർപ്പിക്കുകയായിരുന്നു.

മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ മാർച്ച് 25ന് രാത്രി കടയിലേക്ക് വന്ന് ഉടമയായ ജവാദ് ആസിഫിനെ ആക്രമിച്ചത്. ഇയാളെ മർദിച്ചതോടൊപ്പം കടയിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും വാച്ചും ഉൾപ്പെടെയുള്ള സാധനങ്ങൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ജവാദിന്റെ കൈയ്ക്ക് പരിക്കേൽക്കുകയും കടയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

ജവാദിന്റെ പരാതി പരിഗണിച്ച കാസർഗോഡ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.