ഭർത്താവിനുംമകനുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ലോറി ഇടിച്ച് മരിച്ചു

Breaking Local News

തിരൂർ: ഭർത്താവിനും
മകനുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ച് മരണപ്പെട്ടു.
പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞിബാവയുടെ മകൾ നജ്മ (29 )യാണ് തിരുർ
പുങ്ങോട്ടുകുളത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽ കുഞ്ഞിമൊയ്തീനും 7 വയസ്സുള്ള മകനുമൊപ്പം ബൈക്കിൽ മുട്ടന്നൂരിലെ സ്വന്തം വീട്ടിൽ നിന്നും ഇരിങ്ങാവൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ പുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി
ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നജ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്നും
പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ ഉച്ചയോടെ മുട്ടന്നൂർ മഹല്ല് പള്ളിയിൽ ഖബറടക്കി.മാതാവ്:ഫാത്തിമ.
സഹോദരങ്ങൾ: നസീബുദ്ദീൻ,നസീമ കാസിം(ഒറ്റപ്പാലം),സീനത്ത് നബീൽ(നിറമരുതൂർ).