ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Breaking Keralam News

ആലപ്പുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു.
മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം.ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട് നടക്കും.