പിതാവിന് മരുന്നു വാങ്ങാന്‍ പോകും വഴി ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് 24കാരന്‍ മരിച്ചു

Breaking Local News

എടവണ്ണ: ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പത്തപ്പിരിയം സ്‌കൂള്‍പടിയിലെ നങ്ങച്ചെന്‍ തൊടിക മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അര്‍ഷ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:15 ടെ കെ.എന്‍.ജി റോഡില്‍ പത്തപ്പിരിയം പോത്തു വെട്ടി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. എടവണ്ണ കുന്നുമ്മല്‍ എയര്‍ടെല്‍ ഓഫീസ് ജീവനക്കാരനാണ്. പിതാവിന് മരുന്നു വാങ്ങാന്‍ പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഓടികൂടിയ നാട്ടുകാര്‍ ഉടനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹ്‌റാബി (കാരക്കുന്ന്). സഹോദരങ്ങള്‍: സന്‍സി ലിമ (കാളികാവ്), നാന്‍സി ലിമ (കോഴിക്കോട്). മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെരുവില്‍ കുണ്ട് ഖബര്‍സ്ഥാനില്‍ ഖബറടക്കും.