ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളുടെ അപകട മരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് വീട്ടുകാര്‍. അപകടം സംഭവിച്ചത്ട്യൂഷന്‍ക്ലാസിനെന്ന് പറഞ്ഞ് വീട്ടില്‍നിന്നുംപോയവര്‍ ബൈക്ക് വാടകക്കെടുത്ത് പോയപ്പോള്‍

Breaking Local News

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ രണ്ട് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളുടെ അപകടത്തില്‍ മരണപ്പെട്ടത് വിശ്വസിക്കാനാവാതെ വീട്ടുകാര്‍.
മലപ്പുറം ചുങ്കത്തറ മുട്ടിക്കടവില്‍വെച്ച് ഇന്നു രാവിലെ 8.15ഓടെയാണു അപകടം സംഭവിച്ചത്. പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ രണ്ട് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ അവധിദിവസമായ ഇന്നു ചുങ്കത്തറയിലെ ഏജ്യകെയര്‍ ട്യൂഷന്‍ സെന്ററിലേക്കു ട്യൂഷന്‍ ക്ലാസിലേക്കാണെന്നു പറഞ്ഞു രാവിലെ 7.30ഓടെ വീട്ടില്‍നിന്നും പുറപ്പെട്ടതായിരുന്നു.
ട്യൂഷനുപോകാതെ ബൈക്ക് വാടകക്കെടുത്ത് സഞ്ചരിക്കുന്നതിനിടെ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ചുങ്കത്തറ പാതിപ്പാടം സ്വദേശിന്റെ മകന്‍ യദുകൃഷ്ണ(15), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ്(14) എന്നിവരാണു
വീട്ടുകാര്‍ ബൈക്ക് വാടകക്കെടുത്ത കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. കുട്ടികള്‍ അപകടത്തില്‍പ്പെട്ട കാര്യം വീട്ടുകാരെ ഫോണില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. മക്കള്‍ ട്യൂഷനുപോയതാണെന്നും അവരുടെ കൈയില്‍ബൈക്കില്ലെന്നു വീട്ടുകാര്‍ പറഞ്ഞെങ്കിലും പിന്നീടാണു അപകടത്തിപ്പെട്ടത് തങ്ങളുടെ മക്കള്‍ തന്നെയാണെന്നു വീട്ടുകാര്‍ക്കും ബോധ്യപ്പെട്ടത്. മക്കള്‍ക്കു എവിടെ നിന്നാണു ബൈക്ക് ലഭിച്ചതെന്നു വീട്ടുകാര്‍ക്കും അറിവില്ല. തുടര്‍ന്നു ബൈക്കിന്റെ ആര്‍.സി. ഉടമയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയ പോലീസ് ആര്‍.സി ഉടയോടു പോലീസ് സ്റ്റഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുങ്കത്തറയില്‍നിന്നും കുട്ടികള്‍ ബൈ്ക്കില്‍ നിലമ്പൂര്‍ ഭാഗത്തേക്കുപോകുമ്പോഴാണു അപകടമുണ്ടായത്.
അപകടത്തിപ്പെട്ട ഉടന്‍ തന്നെ കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.
കര്‍ണാടകയില്‍നിന്നും പിക്കപ്പ്‌വാനാണു അപകടത്തില്‍പ്പെട്ടത്. വാന്‍ ലോഡ് ഇറക്കി തിരിച്ചു പോകുന്നതിനിടെ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെയാണു അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എടക്കര സി.ഐ: എന്‍.ബി. ഷൈജുവിന്റെ മേല്‍നോട്ടിത്തില്‍ എസ്.ഐ രവീന്ദ്രന്‍, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം ഉള്‍പ്പെടെ ഇതിനു ശേഷമെ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.