പഞ്ചായത്ത്കുളത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Breaking News

മലപ്പുറം: പഞ്ചായത്ത്കുളത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം
ചീക്കോട് പള്ളി പുറായ പാറപള്ളിയാളി ചീക്കോട് പഞ്ചായത്ത് കുളത്തിൽ കൊക്കറാമൂച്ചി വടക്കേ തൊടി ഉമ്മറിൻ്റെ മകൻ കെ.അഹമ്മദ് കബീർ (10) ആണ് മുങ്ങി മരിച്ചത്.ഉച്ചക്ക് മദ്രസ്സ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് പ്രാഥമിക വിവരം. എ.എം എൽ.പി.എസ് ഒളവട്ടൂർ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.