മലപ്പുറം എം ബി എച്ച് കാന്റീനിലെ പാചകക്കാരൻ കിച്ചണിൽ മരണപ്പെട്ട നിലയിൽ

Breaking News

മലപ്പുറം :മലപ്പുറം എം. ബി.എച്ച്. കാന്റീനിലെ പാചകക്കാരൻ കിച്ചണിൽ മരണപ്പെട്ട നിലയിൽ. എം ബി ഹോസ്പിറ്റലിലെ കാന്റീനിലെ പാചകക്കാരൻ ഷറഫുദ്ധീൻ (46) താമസ സ്ഥലമായ മച്ചിങ്ങലിലെ കോർട്ടേഴ്സിലെ അടുക്കളയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണം. കിടപ്പുമുറിയിൽ നിന്നും ദേഹാസ്വാസ്ഥതയെ തുടർന്ന് വെള്ളം കുടിക്കാനായി അടുക്കളയിലെത്തിയതാകാമെന്നാണ് നിഗമനം.ഹോസ്പിറ്റൽ കാന്റീനിൽ ചായക്ക് എത്തിയവർ കാന്റീൻ തുറക്കാത്തതിനാൽ അന്വേഷണം നടത്തുകയും തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതായി കണ്ടെത്തുയും ചെയ്തത്. മൃതദേഹം ഇപ്പോൾ താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും