ബോവല്‍ക്കരണം കഴിഞ്ഞുഎ.ഐ. ക്യാമറകള്‍ പണി തുടങ്ങി

Breaking Keralam News

തിരുവനന്തപുരം : ബോവല്‍ക്കരണം കഴിഞ്ഞു. സ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇനി നിയമ ലംഘകര്‍ക്ക് കൃത്യമായി പിഴ നോട്ടീസ് വരും. ഇന്നുമുതലാണു ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങിയത്.
ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ചാണിപ്പോള്‍ പിഴചുമത്തലിലേക്ക് കടന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടികൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. റോഡിലെ നിയമലംഘനങ്ങള്‍ കുറച്ച് അതുവഴി അപകടങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി.

ഹെല്‍മറ്റില്ലാത്ത യാത്ര 500 രൂപ (രണ്ടാംതവണ 1000)

ലൈസന്‍സില്ലാതെയുള്ള യാത്ര 5000

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം 2000

അമിതവേഗം 2000

മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10,000 രൂപ.
രണ്ടാംതവണ രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ

ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ.
രണ്ടാംതവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ …

ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 1000 സീറ്റ്
ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ 500 (ആവര്‍ത്തിച്ചാല്‍ 1000)
എന്നിങ്ങിനെയാണ് തുക ഈടാക്കുക