പെരിന്തല്‍മണ്ണയിലെ വോട്ടുകേസിന് പിന്നില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍: പിന്നില്‍ ഊഹിക്കാന്‍പോലും കഴിയാത്ത സംഭവങ്ങളെന്ന്നജീബ് കാന്തപുരം എം.എല്‍.എ

Breaking Feature Keralam Local News Politics Videos

മലപ്പുറം: പെരിന്തല്‍മണ്ണയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ടുകേസിന് പിന്നില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണുള്ളതെന്നും ഇതിന് പിന്നില്‍ ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം.
ഹൈക്കോടതി വിഷയം ഏറെ ഗൗരവമായി കാണ്ടിട്ടുണ്ടെന്നും എല്ലാ അര്‍ത്ഥത്തിലും ജനാധിപത്യത്തെ അട്ടിമറിക്കുന്ന സംഭവങ്ങളാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏറെ ചര്‍ച്ചയായ പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ബാലറ്റ് പെട്ടികളും വോട്ടിംഗ് സാമഗ്രികളും ഇന്നു ഹൈക്കോടതി തുറന്ന് പരിശോധിച്ചിരുന്നു. തുടര്‍ന്നു രണ്ട് സ്പെഷ്യല്‍ തപാല്‍ വോട്ട് പെട്ടികളില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലന്ന് കണ്ടെത്തി. പെട്ടിയുടെസീല്‍ പൊളിച്ച് അകത്തുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളാണ് പരിശോധിച്ചത്. പെട്ടിയില്‍ സൂക്ഷിച്ച ബാലറ്റുകളടങ്ങിയ കവറുകള്‍ പൊളിച്ചതായും. ശേഷം പുതിയ സീല്‍ വെച്ചാണ് ഇവ വീണ്ടും പെട്ടിയില്‍ വെച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഗുരുതര വീഴ്ച വിവിധ തുറകളില്‍ ഉണ്ടായതായും കോടതി കണ്ടെത്തി. ചിതറികിടന്ന രേഖകള്‍ പെട്ടിയിലാക്കി കൊണ്ടുവന്നെന്ന് കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് രംഗത്തെ ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന്റെ അപചയമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. നാല് ആഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു
ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അടങ്ങിയ ബാലറ്റ് പെട്ടി കാണാതായതടക്കം നാല് വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കുന്നതില്‍ നിയമപരമായുള്ള തടസവും കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടന്നത്.


സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷത്തിനായിയിരുന്നു പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം വിജയിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തനം രാജിവെച്ച് രാഷ്ട്രീയ രംഗത്തിറങ്ങിയ യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന നജീബ് കാന്തപുരം വിജയിച്ചത് വെറും 38വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പെരിന്തല്‍മണ്ണയില്‍ നടന്നിരന്നത്. നജീബ് കാന്തപുരത്തിന് 76,350 വോട്ട് ലഭിച്ചപ്പോള്‍ ലീഗ് വിമതനും മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാനുമായ കെ.പി.എം മുസ്തഫയ്ക്ക് 76,492. വോട്ടാണ് ലഭിച്ചത്. എന്നാല്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ 2,090 പോസ്റ്റല്‍ ബാലറ്റുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരില്‍ 348 വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുസ്തഫ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. ഈ കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പെരിന്തല്‍മണ്ണ സബ് ട്രഷറി സ്‌ട്രോംഗ് റൂമില്‍ നിന്നു വോട്ട് പെട്ടി കാണാതിരുന്നു.
പെരിന്തല്‍മണ്ണ സബ് ട്രഷറി സ്‌ട്രോംഗ് റൂമില്‍ നിന്ന് കാണാതായ വോട്ട് പെട്ടിയിയില്‍ നിന്ന് 482 എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ കാണാനില്ലെന്ന് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യ സുരേഷ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇത് കണ്ടെത്തുകയും ചെയ്തു. വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രേഖയും മൈക്രോ ഒബ്‌സര്‍വര്‍ ഒപ്പിട്ട ടാബുലേഷന്‍ ഷീറ്റും വോട്ട് പെട്ടി കണ്ടെത്തിയ മലപ്പുറം സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ഓഫീസില്‍നിന്നാണ് പിന്നീട് കണ്ടെത്തിയിരുന്നത്. ഓഫീസിന്റെ മൂലയില്‍ അലക്ഷ്യമായി സൂക്ഷിച്ച ബാലറ്റ് പെട്ടി പൊളിച്ച നിലയിലും രേഖകള്‍ ചിതറിക്കിടക്കും വിധവുമായിരുന്നു. എണ്ണാതെ മാറ്റിവച്ച 348 പോസ്റ്റല്‍ വോട്ടുകളടങ്ങിയ ബാലറ്റ് കെട്ട് പൊട്ടിക്കാത്ത നിലയിലാണെന്നുമായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കേസിലാണിപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായിരിക്കുന്നത്.