വട്ടപ്പാപ്പറയില്‍ 290 കുപ്പി മാഹി മദ്യം പിടികൂടി

Breaking Keralam Local

മലപ്പുറം: അനധികൃത വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിലായി. മാഹിയില്‍ നിന്നും തൃശ്ശൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 145 ലിറ്റര്‍ മദ്യവുമായി തൃശ്ശൂര്‍ മുള്ളൂര്‍ക്കര സ്വദേശി മേനങ്കത്ത് വീട്ടില്‍ അനില്‍ കുമാറി(47)നെയാണ് വളാഞ്ചേരി എസ്.എച്ച്. ഒ.എന്‍ ആര്‍. സുജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വട്ടപ്പാറ എയ്ഡ് പോസ്റ്റിന് സമീപം ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ നിന്നും അര ലിറ്ററിന്റെ 290 മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ അറിയിക്കുകയായിരുന്നു. അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹൈവേ പൊലീസ് ഗ്രേഡ് എസ്.ഐ വിശ്വനാഥന്‍, സി.പി.ഒ മാരായ രാജേഷ്, ഷിബിന്‍, ഡ്രൈവര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.