ഇടുക്കിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത് മലപ്പുറത്തെ വിദ്യാർത്ഥി; 40പേർക് പരിക്ക്.

Breaking Keralam Local News

ഇടുക്കി: ബസ് കൊക്കയിലേക്ക് മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. മലപ്പുറം തിരൂർ ആദവനാട് ചേനാടൻ സൈനുദ്ദീന്റെ മകൻ മിൻഹാജ് (20) ആണ് മരിച്ചത്. തിരൂർ റീജിയണൽ കോളജിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട മിൻഹാജ് .വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷ യാത്രക്കിടെയാണ് അപകടം നടന്നത് . രണ്ടു മാസത്തെ നീണ്ട ആസൂത്രണത്തിലൊടുവിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ഒരു വിദ്യാർത്ഥി 3500 രൂപ വീതമാണ് എടുത്തത്. അറുപതോളം വിദ്യാർത്ഥികളുള്ള ക്ലാസിലെ 41 പേരാണ് യാത്ര പോയത്.സ്ഥാപനത്തെ അറിയിക്കാതെ സംഘടിപ്പിച്ചതാണ് യാത്ര. പുലർച്ചെ 1.15 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസ്സിനടിയിൽനിന്നാണ് മിൻഹാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.