കരിപ്പൂരില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരന്‍ പിടിയില്‍

Breaking Keralam Local

മലപ്പുറം: ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ പിടിയില്‍. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. 2.64 കിലോ സ്വര്‍ണ മിശ്രിതവുമായി സി.ഐ.എസ്.എഫ് ആണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 2 മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായത്. വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണം, വിമാനക്കമ്പനി ജീവനക്കാരന് കൈമാറുകയായിരുന്നു. ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പ്ലാന്‍. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്.