അന്യസംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നയാള്‍ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂര്‍ പോലീസിന്റെ പിടിയില്‍

Breaking Crime Keralam Local

മലപ്പുറം: അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നയാള്‍ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂര്‍ പോലീസിന്റെ പിടിയില്‍. തിരൂര്‍ പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂര്‍ ടൗണ്‍ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തില്‍ ബുള്ളറ്റ് മായി കാണപ്പെട്ടു കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതില്‍ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒമ്പതു മാസം മോഷണം പോയ ബുള്ളറ്റ് ആണ് പ്രതി ഉപയോഗിക്കുന്നത് എന്നു അറിയുന്നത്. പ്രതിയായ കൂട്ടായി സ്വദേശി അവളന്റെ പുരക്കള്‍ ഹസ്സൈനാറിനെ(30) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതി തമില്‍നാട്,ആന്ധ്ര,ഒഡിഷ,എന്നിവടങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നു തിരൂര്‍ ടൗണിലും,തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്ന ആളുകളില്‍പ്പെടുന്ന പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു. തീരദേശത്തെ അടിപിടി കേസുകളില്‍ ഉള്‍പെട്ടൂ മുന്‍പ് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് പ്രതി.

പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നവര്‍ക്ക് എതിരെയും പ്രതിയുടെ കഞ്ചാവ് ടൗണില്‍ അന്യ സംസ്ഥാന തോയിലാളികള്‍ക്കും മറ്റും വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാരും അറസ്റ്റ് നടപടികള്‍ ഉണ്ടാകും….
തിരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജിജോ,എസ്.ഐ ജലീല്‍ കരുത്തേടത്,പ്രമോദ്, സനീത്, എസ്.എസ്.ഐ ദിനേശ്, എസ്.സി.പി.ഒ രാജേഷ്,ജയപ്രകാശ് ,സുമേഷ് സി.പി.ഒ അജിത്ത്,ശ്രീജിത്ത്
തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്