എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

Breaking News

ഇത്തവണത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം.നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. ഇത്തവണ കുട്ടികൾക്ക് ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്.

എന്നാൽ മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നാണ് എസ് സി ഇ ആര്‍ ടി വ്യക്തമാക്കുന്നത് .എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്ബുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്.