പാലക്കാട് ദമ്പതികള്‍ മരിച്ച നിലയില്‍; ശരീരങ്ങള്‍ കണ്ടെത്തിയത് ചോരയില്‍ കുളിച്ച്‌

Crime Local News

പാലക്കാട് : പുതുപെരിയാരം ഓട്ടൂര്‍കാടില്‍ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗര്‍ മയൂരം വീട്ടില്‍ ചന്ദ്രന്‍ (65), ദേവി (55) എന്നിവരുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മകന്‍ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇന്നലെ രാത്രി ഒന്‍പത് മണിവരെ വീട്ടിലുണ്ടായിരുന്ന സനലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫായ നിലയിലാണ്. ബി ടെക് പൂര്‍ത്തിയാക്കിയ ശേഷം സനല്‍ മുംബയിലെ ഒരു ജുവലറിയില്‍ ജോലി നോക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ സനൽ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കുടുംബത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചന്ദ്രന്റെ മൃതദേഹം ബെഡ്‌റൂമിലും ദേവിയുടെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്.