സൗണ്ട് എഞ്ചിനീയർ ഇവിടെ ചായ അടിക്കുകയാണ്

Local Videos

മലപ്പുറം: കോവിഡും ലോക്ഡൗണും ജീവിതം ദുരിതത്തിലാക്കിയതോടെ തൊഴില്‍ നഷ്ടമായ സൗണ്ട് എന്‍ജിനിയര്‍ ഇവിടെ ചായ അടിക്കുകയാണ്. കോവിഡ് ദുരിതംമൂലം കേരളത്തില്‍ ഇതിനോടകം ആത്മഹത്യചെയ്തത് ഏഴു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ്. മലപ്പുറം മെലപ്പുറം എച്ച്.എം.സി ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ഉടമ സിദ്ദീഖ് ചോലശ്ശേരിയുടെ സഹോദരൻ കൂടിയായ സി.എച്ച്.മന്‍സൂറാണ് വരമാനമാര്‍ഗം അടഞ്ഞതോടെ പിതാവിന്റെ നേതൃത്വത്തില്‍തന്നെ വടക്കേമണ്ണ ചട്ടിപ്പറമ്പ് റോഡില്‍ ആരംഭിച്ച കോഫി ഹൗസില്‍ ചായ അടിക്കാരനായും എണ്ണക്കടികളുടെ വില്‍പനക്കാരനായും രംഗത്തിറങ്ങിയത്.

മൂന്നുവര്‍ഷം മുമ്പ് പസ്ടു പഠനം കഴിച്ച് സൗണ്ട് എന്‍ജിനിയറിംഗ് കോഴ്‌സ് കഴിഞ്ഞാണ് മന്‍സൂര്‍ സൗണ്ട് എന്‍ജിനിയറായി ജോലിചെയ്തു തുടങ്ങിയത്. സൗണ്ട് പ്രോഗ്രാമുകള്‍ക്ക് അയ്യായിരംരൂപവരെയായിരുന്നു മന്‍സൂര്‍ കൂലിയായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ വലിയ പ്രോഗ്രാമുകളൊന്നും ചെയ്യാറില്ല. ഇതോടെ വരുമാന മര്‍ഗം അടഞ്ഞതോടെയാണ് എച്ച്.എം.സിയിലെ പന്തല്‍മേഖലയിലെ ജീവനക്കാരനായ മന്‍സൂര്‍ ബാബുവിനെയും ഉള്‍പ്പെടുത്തി സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഈവനിംഗ് കോഫി ആരംഭിച്ചത്. രാവിലെ മുതല്‍ ഇവിലെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുമെങ്കില്‍ വില്‍പന നടക്കാന്‍ വൈകിട്ട് മൂന്നുമണിയാകും. രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കും. വിവിധ തരത്തിലുള്ള എണ്ണക്കടികളയ ബജികള്‍, ചായ, കോഫി, ഹോര്‍ലിക്‌സ്, ബൂസ്റ്റ് തുടങ്ങിയവയാണ് ഇവിടെ വില്‍പന നടക്കുന്നത്.