ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്.. അടുക്കള! ഒരവധിയും ബാധകമല്ലാതെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ! പിന്നെ ഭാര്യ; ഹരിശ്രീ അശോകൻ

Breaking News

കേരളം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ എല്ലാ പുരുഷന്മാരും മടിപിടിച്ച് ഇരിക്കാതെ നടൻ ഹരീശ്രീ അശോകൻ. എല്ലാം പൂട്ടുമ്പോഴും അടുക്കള അടയ്ക്കുന്നില്ല എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും നടൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
അമ്പലങ്ങളും സ്‌കൂളുകളും അടച്ചു എല്ലാരും വീട്ടിൽ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്.. അടുക്കള! ഒരവധിയും ബാധകമല്ലാതെ അവിടെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ! പിന്നെ ഭാര്യ! എല്ലാ പുരുഷകേസരികളോടും ഒരപേക്ഷ ലോക്ക്ഡൗൺ പ്രമാണിച്ച് ഒരുപാട് ലോക്കായി ഇരിക്കാതെ ആ അടുക്കളയിൽ ചെന്ന് ഒരു കൈ സഹായം ചെയ്യുന്നത് നമ്മൾ കൂടുതൽ ഡൗൺ ആകാതെ ഇരിക്കാൻ സഹായിക്കും ഹരീശ്രീ അശോകൻ

Leave a Reply

Your email address will not be published.