കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ച് ടീ സ്റ്റാൾ ഉടമ മാതൃകയായി

Local News

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ച് ടീ സ്റ്റാൾ ഉടമ മാതൃകയായി.ചായക്കടയിൽ നിന്നും വീണു കിട്ടിയ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് പരപ്പനങ്ങാടിയിലെ ചായക്കട ഉടമ മാതൃകയായി. കെ എസ് എഫ് ഇ ജീവനക്കാരനായ കാരാട്ട് പ്രബീഷിന്റെ കളഞ്ഞുപോയ സ്വർണാഭരണം തിരിച്ചുനൽകി പരപ്പനങ്ങാടി അഞ്ചപ്പുരയിൽ ഓറഞ്ച് സ്റ്റാൾ നടത്തുന്ന പുകയൂർ സ്വദേശി കോനൂർ അഷറഫ് ആണ് മാതൃകയായത്