കേരളത്തില്‍ 30 ബ്രാഞ്ചുകളുള്ള ഫെര്‍ടെകിന്റെ പുതിയ ലോഗോ പാണക്കാട് മുനവ്വറലി തങ്ങള്‍ പുറത്തിറക്കി

Local News

മലപ്പുറം: കേരളത്തില്‍ 30 ബ്രാഞ്ചുകളുള്ള ഫെര്‍ടെകിന്റെ പുതിയ ലോഗോ പാണക്കാട് മുനവ്വറലി തങ്ങള്‍ പുറത്തിറക്കി.വാതില്‍,ജനല്‍,കട്ടില എന്നിവയുടെ നിര്‍മ്മാതാക്കളായ ഫെര്‍ ടെകിന്റെ പുതിയ ലോഗോ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍,മാര്‍ക്കിംഗ് ഡയറക്ടര്‍ ശിഹാബുല്‍ മൊയ്തീന്‍,പ്രൊഡക്ഷന്‍ ഡയറക്ടര്‍മുഹമ്മദ് അലി, എക്സിക്യുട്ടീവ് പാര്‍ടണര്‍ മുഹമ്മദ് നൗഷാദ്,ജനറള്‍ മാനേജര്‍ പി എസ് സരുണ്‍,പ്രൊഡക്ഷന്‍ മാനേജര്‍ കെ അബദുള്‍ റസാഖ്, സെയില്‍സ് മാനേജര്‍ എന്‍ ഫവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥാപനത്തിന്റെ ഫാക്ടറിയും അനുബന്ധ ഓഫീസും അടുത്തമാസം വ്യവസായ വകുപ്പു മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എം എല്‍ എ മാരും ചടങ്ങില്‍ പങ്കെടുക്കും.
കാടാമ്പുഴക്കടുത്ത കരേക്കാടില്‍ 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഫെര്‍ ടെകിന് കേരളത്തില്‍ 30 ബ്രാഞ്ചുകളുണ്ട്. കൂടാതെ 5 ഫാക്ടറി ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നു. 150 തൊഴിലാളികള്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. കമ്പനി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 150 പേര്‍ക്ക് കൂടി ജോലി ലഭിക്കും.