4 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 9 വയസുകാരനെതിരെ കേസ്

Crime India News

മഹാരാഷ്ട്ര : 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നാല് വയസുകാരിയായ പെൺകുട്ടിയെ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം.

കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.