വിനോദയാത്ര പോയ മൂന്ന് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു

Local News

കോട്ടയം: കോട്ടയത്ത് നിന്ന് ക‌‌ർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് കർണാടകയിലെ മാൽപെയിൽ വെച്ച് അപകടത്തിൽ പെട്ടത്. കടൽത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാ‌‌ർത്ഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. പാമ്പാടി ഉദയംപേരൂർ മൂലമറ്റം സ്വദേശികളായ വിദ്യാർഥികളാണ് മരിച്ചത്.