കനാൽ റോഡിൽ കാനയുടെ ആഴം കൂട്ടാൻ കുഴിച്ച കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം

Crime Local News

കൊച്ചി: മുല്ലശ്ശേരി കനാൽ റോഡിൽ കാനയുടെ ആഴം കൂട്ടാനെടുത്ത കുഴിയിലേക്ക് കാ‍ർ മറിഞ്ഞ് അപകടത്തിനെതിരെ വിമർശനവുമായി നാട്ടുകാർ. കൃത്യമായ മുന്നറിയിപ്പ് നൽകാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുട്ടികളടക്കം സഞ്ചരിച്ച കാർ പൂർണമായും ചരിഞ്ഞെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള മുല്ലശ്ശേരി കനാൽ നവീകരണം 10 കോടി രൂപയുടെ പദ്ധതിയാണ്. നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും വലിയ കുഴിക്ക് ചുറ്റും കയറുകൊണ്ട് പോലും കെട്ടി വെച്ചിട്ടില്ല. പെട്ടന്ന് കാണുന്നിടത്ത് മുന്നറിയിപ്പ് ബോർഡുമില്ല. റോഡ് നിരപ്പിൽ നിന്ന് 10 അടി താഴ്ത്തിയാണ് പുതിയ തട്ട് വാർത്തിരിക്കുന്നത്. ഇതിലേക്കാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കൊച്ചുമക്കളും സഞ്ചരിച്ച കാർ മറിഞ്ഞത്.

നേരത്തെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരണപ്പെട്ടിരുന്നു.