യുവതിയെ മര്‍ദ്ദിച്ച് ഒളിവില്‍ പോയ ഭർതൃമാതാവിന്‍റെ സുഹൃത്ത് പിടിയില്‍

Crime Local News

കൊരട്ടി : പാലമുറിയിൽ യുവതിയെ മർദ്ദിച്ച് പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർതൃമാതാവിന്‍റെ സുഹൃത്തിനെ പൊലീസ് പിടികൂടി. അതിരപ്പിളളിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന വി.ആർ സത്യവാനെയാണ് പിടികൂടിയത്. ഇയാളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതിയെ പ്രതി ആക്രമിച്ചത്. അമ്മായി അമ്മയ്ക്ക് ആണ്‍ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.