സംസ്ഥാനത്ത് സ്വർണവില 38000ത്തിന് മുകളിൽ

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇതോടെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ 40 രൂപ ഗ്രാമിന് കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടുകയായിരുന്നു.

ഒരു ഗ്രാമിന് 4770 രൂപയായിട്ടാണ് സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് 38160 രൂപയാണ് ഇന്നത്തെ വില. മാർച്ച്‌ രണ്ടിനും സ്വർണ്ണത്തിന് ഇതേ വിലയായിരുന്നു. 22 കാരറ്റ് വിഭാഗത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത് . 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വില.