പീഡന കേസ് : വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസ് കീഴടങ്ങി

Crime Keralam News

കൊച്ചി : പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസിന് കീഴടങ്ങി. ശ്രീകാന്ത് ഇന്ന് അഭിഭാഷകനൊപ്പമെത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് . ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.