കൊൽക്കത്തയിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

India News Sports

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്കരോഗവും പ്രമേഹവും കാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൗമിക് . നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എക്ബാല്‍പുരിലെ നേഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു.