കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട ; 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

Keralam News

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട . 10.5 കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. കാറിൻ്റെ ഡിക്കിയിൽൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

മഞ്ചേരി എക്‌സൈസ് കമ്മീഷണർ, സ്കോഡ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ശഫീക്, മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടർ വിപി ജയപ്രകാശ്, അസി. ഇൻസ്‌പെക്ടർ ഇൻസ്‌പെക്ടർ ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.