പൊങ്കൽ, സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

India News

സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. 2022-ലെ സ‍ര്‍ക്കാര്‍ കലണ്ടറിൽ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നൽകിയിരുന്നത്.എന്നാൽ ഈ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ സംസ്ഥാന കൗണ്‍സിൽ സര്‍ക്കാരിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രാദേശിക അവധി മാറ്റിയതെന്ന് ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു.