മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

Crime Keralam News

കോഴിക്കോട് : മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് നാരായണനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയായ ആദർശ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് എത്തിയത്. ഇതിനു പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞിരുന്നു .