വേനല്‍ചൂടിൽ സോളാര്‍ പാടങ്ങളിലെ പുല്ലില്‍ തീ പടരുന്നു

Local News

കാ​ഞ്ഞ​ങ്ങാ​ട് : സം​സ്ഥാ​ന​ത്തെ ആ​ദ്യ സോ​ളാ​ര്‍ പാ​ര്‍​ക്കാ​യ വെ​ള്ളൂ​ട​യിൽ വേ​ന​ല്‍​ചൂ​ട് ക​ടു​ത്ത​തോ​ടെ സോ​ളാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പുല്ലില്‍ തീ​പ​ട​രു​ന്ന​ത് പ​തി​വാകുന്നു. ഏ​ക്ക​ര്‍​ക​ണ​ക്കി​ന് ചെ​ങ്ക​ല്‍ പ്ര​ദേ​ശ​മാ​യ ഈ ​ഭാ​ഗം മു​ഴു​വ​ന്‍ വീ​ട് മേ​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പു​ല്ല് നി​റ​ഞ്ഞ​താ​യതുകൊ​ണ്ടു​ത​ന്നെ ചെ​റി​യ ഒ​രു പൊ​രി ഉ​ണ്ടാ​യാ​ല്‍​പോ​ലും തീ ​പ​ട​രുന്ന അവസ്ഥയാണ്.

സോ​ളാ​ര്‍ പാ​ര്‍​ക്ക് വ​രു​ന്ന​തി​ന് മു​ന്നേ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ചെവികൊണ്ടില്ല. സോ​ളാ​ര്‍ പ്ര​ദേ​ശം പ​ല ബ്ലോ​ക്കു​ക​ളാ​യി ത​രം​തി​രി​ച്ച്‌​ വേ​ര്‍​പെ​ടു​ത്തി​യെ​ങ്കി​ലും തീ ​പ​ട​ര്‍​ന്നാ​ല്‍ വെ​ള്ള​മൊ​ഴി​ച്ച്‌​ കെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഒ​രു​ക്കി​യതുമില്ല.

പാ​ര്‍​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രാ​യി​ട്ടു​ള്ള കോ​ള​നി​വാ​സി​ക​ള്‍ തീ ​പ​രു​മ്പോ​ള്‍ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ്