പുള്ളിപ്പുലിയുടെ തോലുമായി ഒരാള്‍ അറസ്റ്റില്‍

Crime India News

ഖോര്‍ധ : പുള്ളിപ്പുലിയുടെ തോലുമായി ഒരാള്‍ അറസ്റ്റില്‍ . ഒഡീഷ ഖോര്‍ധ ജില്ലയിലെ ബാനപൂര്‍ ഗംഭരിമുണ്ട ഗ്രാമത്തിന് സമീപത്ത് നിന്നാണ് പദ്മപൂര്‍ സ്വദേശി രത്‌നാകര്‍ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പുള്ളിപ്പുലിയുടെ തോലും മറ്റ് വസ്തുക്കളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത പുള്ളിപ്പുലിയുടെ തൊലി രാസപരിശോധനയ്‌ക്കായി ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേയ്‌ക്ക് അയക്കും.

വന്യജീവി വേട്ടക്കാര്‍ക്കെതിരെ എസ്ടിഎഫ് പ്രത്യേക അന്വേഷണം ആരംഭിച്ചതിന് ശേഷം 22 പുള്ളിപ്പുലിത്തോലുകള്‍, 12 ആനകൊമ്ബുകള്‍, 7 മാനുകളുടെ തോലുകള്‍, എട്ട് ജീവനുള്ള ഈനാംപേച്ചികള്‍ എന്നിവയെ കണ്ടെത്തുകയും 52 പേരെ പിടികൂടുകയും ചെയ്തിരുന്നു.