പട്ടാപ്പകല്‍ യുവതിയെ കബളിപ്പിച്ച്‌ തട്ടിയെടുത്ത കാറുമായി കടന്ന സുഹൃത്തിനെ നഗരത്തിനുള്ളില്‍ തന്നെ കുടുക്കി കൊച്ചി പൊലീസ്

Crime Local News

കൊച്ചി: പട്ടാപ്പകല്‍ യുവതിയെ കബളിപ്പിച്ച്‌ തട്ടിയെടുത്ത കാറുമായി കടന്ന സുഹൃത്തിനെ നഗരത്തിനുള്ളില്‍ തന്നെ കുടുക്കി കൊച്ചി പൊലീസ്. മാമംഗലം സണ്ണി എസ്റ്റേറ്റിലെ താമസക്കാരിയുടെ പുത്തന്‍ ഐ20 കാറാണ് നിമിഷനേരംകൊണ്ട് യുവാവ് കൈക്കലാക്കി മുങ്ങിയത്.

കൊച്ചിയില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. മാമംഗലത്തെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് കാ‌ര്‍ പഞ്ചറാണെന്ന് സുഹൃത്തായ യുവാവ് അറിയിക്കുകയായിരുന്നു. .ഇവ‌ര്‍ പുറത്തിറങ്ങിയ തക്കത്തിന് യുവാവ് കാറി​ല്‍ കയറി​ സ്ഥലംവിടുകയായിരുന്നു. യുവതി അറിയിച്ചതനുസരിച്ച്‌ പാലാരിവട്ടം പൊലീസ് ഇടപെടുകയായിരുന്നു. പിന്നാലെ പോലീസുണ്ടെന്നറിഞ്ഞപ്പോൾ ജില്ല വിടുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ഒടുവിൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ മാടവനയില്‍ കാര്‍ ഉപേക്ഷിച്ച്‌ യുവാവ് മുങ്ങി​. ഹൈവേ പൊലീസ് എസ്.ഐ രമേശനും ടീമും തൊട്ടടുത്ത് എത്തിയെങ്കിലും തലനാരിഴയ്ക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

കാറി​ലുണ്ടായി​രുന്ന യുവതിയുടെ ഫോണിലെ ജി.പി.എസാണ് പൊലീസി​ന് തുണയായത്​. കാറില്‍ ലോപ്ടോപ്പും പേഴ്സും ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല.