അണ്ടർ 19 ഏഷ്യാ കപ്പ്; 86 റൺസെടുത്ത ഇജാസ് അഹ്മദ് അഹ്മദ്സായ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ.

India News Sports

അണ്ടർ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. പുറത്താവാതെ 86 റൺസെടുത്ത ഇജാസ് അഹ്മദ് അഹ്മദ്സായ് ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സുലിമാൻ സാഫി 73 റൺസെടുത്ത് പുറത്തായി.

വളരെ സാവധാനത്തിലാണ് അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഓപ്പണർ സുലൈമാൻ അറബ്സായ് 11ആം ഓവറിൽ 18 റൺസെടുത്ത് മടങ്ങുമ്പോൾ സ്കോർബോർഡിൽ 38 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഇഷാഖ് (19), അള്ളാ നൂർ (26) എന്നിവരും വേഗം മടങ്ങിയതോടെ അഫ്ഗാൻ പതറി. 28.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട അഫ്ഗാനെ ക്യാപ്റ്റൻ സുലിമാൻ സാഫിയും ഇജാസ് അഹ്മദ് അഹ്മദ്സായും ചേർന്നാണ് നാലാം വിക്കറ്റിലെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 88 റണ്സെടുത്തത് .