ആ​റു​വ​യ​സ്സു​കാ​ര​നെ ര​ക്ഷി​താ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​താ​യി പ​രാ​തി

Crime Local News

മ​ണി​മ​ല: വെ​ള്ളാ​വൂ​രി​ല്‍ ആ​റു​വ​യ​സ്സു​കാ​ര​നെ ര​ക്ഷി​താ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​താ​യി നാട്ടുകാരുടെ പ​രാ​തി. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന്​ ചൈ​ല്‍ഡ്‌​ലൈ​ന്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കുകയും ആ​ശു​പ​ത്രി​യി​ലാ​ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

അ​യ​ല്‍വാ​സി​യു​ടെ വീ​ട്ടി​ലെ മോ​ട്ടോ​ര്‍ കേ​ടാ​ക്കി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​യെ വ​ടി​കൊ​ണ്ട് മ​ര്‍ദി​ക്കുകയായിരുന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍വാ​സി​ക​ള്‍ അതിക്രമത്തിൽ നിന്ന് രക്ഷിതാക്കളെ തടയുകയും വി​വ​രം പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തെ​യും വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ ചൈ​ല്‍ഡ്‌​ലൈ​ന്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കുകയായിരുന്നു. തുടർന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാണ് കു​ട്ടി ക്രൂ​ര​മ​ര്‍ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തിയത്. സം​ഭ​വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചൈ​ല്‍ഡ്‌​ലൈ​ന്‍ അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.