നെ​റ്റ് ബോ​ള്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നതിനിടയിൽ 19-കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

Keralam News

കോ​ട്ട​യം: നെ​റ്റ് ബോ​ള്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നതിനിടയിൽ 19-കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് വിദ്യാര്‍ഥിയായ പ​ന​ച്ചി​ക്കാ​ട് ഇ​ട​യാ​ടി​പ്പ​റ​ന്പി​ല്‍ പി.​ആ​ര്‍. അ​ര​വി​ന്ദ്(19)ആണ് മ​രി​ച്ച​ത്. കോളേജിലെ എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗമായ അ​ര​വി​ന്ദ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷം ബി​എ​സ്‌​സി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കെ​മിസ്ട്രി വി​ദ്യാ​ര്‍​ഥി​യാ​ണ്.

ഇന്നലെ രാത്രി കോ​ള​ജ് മൈ​താ​ന​ത്താ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോടൊപ്പം അരവിന്ദ് നെ​റ്റ് ബോ​ള്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നതി​നി​ടെ കു​ഴ​ഞ്ഞ് വീണ അരവിന്ദിനെ ഉടനെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെടുകയായിരുന്നു.