സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലെ വൻ വർധനവ് കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷിക്കും

India Keralam News

ദില്ലി: കേരളത്തിലെ കൊവിഡ് മരണങ്ങളിലെ വൻ വർധനവ് കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷിക്കും. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കുറവാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർത്തിരുന്നു. ഈ കണക്കുകളിൽ വ്യക്തത വരുത്താൻ നേരിട്ട് അന്വേഷണം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ഡോ.പി.രവീന്ദ്രൻ, ഡോ.രുചി ജെയിൻ, ഡോ.പ്രണയ് വർമ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിൽ എത്തുക.

കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമാണ് മിസോറാം.