പുല്‍വാമയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

India News

ജമ്മു കശ്മീർ : പുല്‍വാമയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയിൽ നടന്ന ആക്രമണത്തിൽ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.

തെരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെ ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

സുരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്.