കോവിഡ് വൃക്കയെയും ബാധിക്കുമെന്ന് എയിംസ്‌ന്റെ പഠനം

Health News

കോവിഡ് ശ്വാസകോശത്തെയും കരളിനെയും മാത്രമല്ല വൃക്കയെയും ബാധിക്കുമെന്ന് എയിംസ്‌ന്റെ പഠനം. കോവിഡ് ബാധിച്ചവര്‍ വൃക്കകളുടെ ആരോഗ്യം പതിവായി നിരീക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ നിര്‍ദേശം നല്‍കി.

ന്യുമോണിയമൂലം ഓക്‌സിജന്‍ നിലതാഴുന്നത് വൃക്കകുഴലുകള്‍ തകരാറിലാകുന്നതിനും എടിഎന്‍ (അക്യുട്ട് ട്യൂബുലാര്‍ നെക്രോസിസ്)എന്ന് അവസ്ഥക്കും കാരണമാകും. കോവിഡ് 19 രക്തത്തില്‍ ചെറിയ കട്ടകള്‍ രൂപപ്പെടാന്‍ കാരണമാകും.ഇത് വൃക്കയുടെ ഏറ്റവും ചെറിയ രക്തദമനിയില്‍ പോലും തടസ്മുണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമാണ്

അതേസമയം കോവിഡ് മൂലം വൃക്കകള്‍ക്കുണ്ടാകുന്ന പൂര്‍ണമായ ആഘാതം ഇപ്പോള്‍ വ്യക്തമായിട്ടില്ല. കോറോണ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വൃക്ക രോഗം ഇല്ലാതിരുന്നവര്‍ക്ക് കോവിഡ് സാരമായി ബാധിച്ച ശേഷവും വൃക്ക തകരാറിലാകുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.