സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാം കോവിഡ് ചികിത്സയിൽ റൂമുകളുടെ നിരക്ക്

Health News

സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് ചികിത്സയില്‍ റൂമുകളുടെ നിരക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനിച്ച നിരക്ക് പൊതുവായി വെളിപ്പെടുത്തണം. സര്‍ക്കാര്‍ നിരക്ക് സ്വകാര്യ ഇന്‍ഷൂറന്‍സ് ഉള്ളവർക്കും ഉണ്ടാകും. പ്രൈവറ്റ് ഹോസ്പിറ്റല്‍സ് മാനേജ്‌മെന്റ് അസോസിയേഷന്റെ അപേക്ഷയിലാണ് നിലപാട്.

കൂടുതൽ പണം കൊവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സര്‍ക്കാര്‍ തുക ഏകോപിപ്പിക്കണമെന്ന് ഹെെക്കോടതി പറഞ്ഞിരുന്നു. പക്ഷെ ആശുപത്രിയിലെ റൂമുകളുടെ നിരക്കിനെ പറ്റിയൊന്നും അതിൽ ഉണ്ടായിരുന്നില്ല.