വിസിലോർമകൾ ബാക്കിയാക്കി കായികാധ്യാപകർ കളമൊഴിഞ്ഞു..

Local News

മലപ്പുറം: മലപ്പുറം റവന്യൂ ജില്ലയിൽ സർവീസിൽനിന്നും വിരമിക്കുന്ന കായികാധ്യാപകർക്ക് ആർ.ഡി.എസ്.ജി.എയും,കായികാധ്യാപക കൂട്ടായ്മയും ചേർന്ന് യാത്രയയപ്പ് നൽകി. മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തിൽ നടന്ന “വിസിലിങ്ങ് മെമ്മറീസ്” എന്ന ചടങ്ങിൽ, സെമിനാറും, പാട്ടും, പന്ത് കളിയും, പൂർവാധ്യാപക കൂട്ടായ്മയുമൊരുക്കിയാണ്
കായികാധ്യാപകരെ യാത്രയാക്കിയത്.
എ. സന്തോഷ് (എം.എസ്.പി.എച്.എസ്.എസ് മലപ്പുറം), കെ.കെ മോഹനൻ (എ.എം.യു.പി.എസ്. അരീക്കോട്) , കെ.വി.പദ്മരാജ് (ബി.എച്.എസ്.എസ്. മാവണ്ടിയൂർ), പി.പ്രേമൻ (ചേരൂരാൽ എച്.എസ് കുറുമ്പത്തൂർ), കെ.ടി.മുരളീധരൻ (എ.യു.പി.എസ്.ചന്തക്കുന്ന്), ജിജി ജോൺ (എൻ.എച്.എസ്.എസ് എരുമമുണ്ട ), ശാന്തി.സി.ആർ (ജി.എച്ച്.എസ്.എസ്.നെല്ലിക്കുത്ത് ), സി.എം.ജോർജ്കുട്ടി (ജി.യു.പി.എസ് ചമ്രവട്ടം), ടി.ഉഷ (ജി.യു.പി.എസ് പുറത്തൂർ), കെ.പി.അബ്ദുൽ നാസർ (സി.എച്ച്.എം.കെ.എം.യു.പി.എസ് മുണ്ടക്കുളം), കെ.ബാബു (വള്ളത്തോൾ എ.യു.പി.എസ്.മംഗലം), വി.എ.അനിൽകുമാർ (ജി.എം.വി.എച്ച്.എസ്.എസ്.നിലമ്പൂർ ), ജി.സുദർശൻ (എസ്.എ.യു.പി.എസ്.ചേലോട്), പി.എം.ഫൈസൽ (എ.യു.പി.എസ്.എറിയാട്), എ.കെ.ഷീബ (ജി.എം.യു.പി.എസ്. വെന്നിയൂർ) വി.സുരേഷ് കുമാർ (എ.യു.പി.എസ്.മണ്ണഴി),
എന്നീ പതിനാറുപേരാണ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നത്.
തസ്തികാനിർണയ മാനദണ്ഡങ്ങൾ ശാസ്ത്രീയമായും കാലോചിതമായും പരിഷ്കരിക്കാത്തതിനാൽ ഇവരിൽ പലരും പടിയിറങ്ങുന്നതോടെ കുട്ടികൾക്ക് കായിക വിദ്യാഭ്യാസം നഷ്ടമാകും.

യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ കായിക സെമിനാറിൽ ഫിഫ മാച്ച് കോഡിനേറ്ററും ഇൻ്റർനാഷണൽ ഫിസിക്കൽ എജ്യുക്കേഷൻ ഫാക്കൽറ്റിയുമായ ഡോ.അബ്ദുസ്സലാം കണ്ണിയൻ “കായിക ഭൂപടത്തിൽ മലപ്രം പെരുമ” എന്ന വിഷയം അവതരിപ്പിച്ചു.മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്പോട്സ് ഡിവിഷൻ അത് ലറ്റിക് പരിശീലകനായിരുന്ന അജയരാജ് ചർച്ചകൾ നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് “ഓർമക്കൂട്” എന്ന പേരിൽ മുൻകാലങ്ങളിൽ സർവീസിൽ നിന്നും വിരമിച്ച കായികാധ്യാപകരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു. സംഗമം കൃഷ്ണകുമാർ നാവാമുകുന്ദയും യാത്രയയപ്പ് സമ്മേളനം മുൻ സന്തോഷ് ട്രോഫി താരവും എം.എസ്.പി.അസിസ്റ്റൻ്റ് കമാൻ്റൻ്റുമായ പി.ഹബീബ് റഹ്മാനും ഉദ്ഘാടനം ചെയ്തു.

യാത്രയയപ്പിനോടനുബന്ധിച്ച് കോട്ടപ്പടി മൈതാനിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ” ദ ഗോൾ ” മുൻ എം.ജി.യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനും മലപ്പുറം സൂപ്പർ സ്റ്റുഡിയോ താരവുമായ സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ സ്പോട്സ് & ഗെയിംസ് കോഡിനേറ്റർ ഡി.റ്റി.മുജീബ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറിഎം.ഷാജിർ, എം. അബ്ദുൽ മുനീർ, ഹനീഫ ചേരൂരാൽ, വി.സജാത് സാഹിർ, കെ. മൻസൂർ അലി, കെ.മുഹമ്മദ് ഷാജഹാൻ, സലീം കുരുണിയൻ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരിൽ പലരും വിതുമ്പിക്കൊണ്ടാണ് തങ്ങളുടെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളം വിട്ടത്. പൂർവാധ്യാപക കൂട്ടായ്മ വിജയികൾക്ക് സമ്മാന വിതരണം നടത്തി.