സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 25-ഓളം വിദ്യാർഥികൾക്ക് പരിക്ക്

Breaking Local News

മലപ്പുറം: സ്കൂൾ ബസ് അപകടത്തിൽപെട്ട് 25-ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് കോൽക്കളം ചെറുപറമ്പ് ഇറക്കത്തിൽ വെച്ച് അപകടത്തിൽപെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.പൊൻമള കുറുവ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കോൽക്കളം ചെറുപറമ്പ് ഇറക്കത്തിലാണ് അപകടം