വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ബക്കറ്റില്‍ വീണ ഒന്നര വയസുകാരന്‍ മരിച്ചു

Local News

മലപ്പുറം: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ബക്കറ്റില്‍ വീണ ഒന്നര വയസുകാരന്‍ മരിച്ചു. മലപ്പുറം എടക്കര മൂത്തടം നെല്ലിക്കുത്ത് നൗഫല്‍- ദില ദമ്പതികളുടെ മകന്‍ മുഹമ്മദ് നസ്‌വാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ബക്കറ്റില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പെരികല്‍പ്പാറ ജുമാ മസ്ജിദില്‍ കബറടക്കം നടന്നു.