കുടുംബത്തോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറത്തെ വല്യൂമ്മ ജിദ്ദയില്‍ മരിച്ചു

Local News

മലപ്പുറം: കുടുംബത്തോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറത്തെ വല്യൂമ്മ ജിദ്ദയില്‍ മരിച്ചു. താനൂര്‍ ഒഴൂര്‍ മണലിപ്പുഴ കണിയേരി ഖാദര്‍ ഹാജിയുടെ ഭാര്യ: കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്. ഖബറടക്കം ജിദ്ദയില്‍ നടന്നു.
തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മക്കള്‍: അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സ്വാദിഖ് (ഇരുവരും യുഎഇ),ആബിദ്,ആബിദ. മരുമക്കള്‍: കെ.കെ.അയ്യൂബ് (അധ്യാപകന്‍.താനൂര്‍ രായിരിമംഗലം എസ് .എം . എം .എച്ച് .എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.
സഹോദരങ്ങള്‍:കെ.കെ വീരാന്‍ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു.