ജില്ലാ നെഹ്‌റു ഹോക്കിയില്‍തുടര്‍ച്ചയായ നാലാം തവണയുംചെമ്മന്‍കടവ്

Local News

മലപ്പുറം: ജില്ലാ നെഹ്‌റു ഹോക്കിയില്‍
തുടര്‍ച്ചയായ നാലാം തവണയും
ചെമ്മന്‍കടവ്.തുടര്‍ച്ചയായി നാലാം തവണയും ജില്ലാ നെഹ്‌റു ഹോക്കിയില്‍ ചാമ്പ്യന്‍മാരായി ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ എച്ച്.എസ്.എസ് ടീം. പൂക്കോട്ടൂരില്‍വെച്ചു നടന്ന വാശിയേറിയ ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനലില്‍ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് ടീമിനെ നാലുഗോളുകള്‍ക്കും, ഫൈനലില്‍ മഞ്ചേരി അല്‍ഹുദ ഇഗ്ലീഷ് മീഡിയം സ്‌കൂളിനെ എട്ടുഗോളുകള്‍ക്കും പരാജയപ്പെടുത്തിയാണു ചെമ്മന്‍കടവ് ചാമ്പ്യന്‍മാരായത്. ഈമാസം 11മുതല്‍ 13വരെ കൊല്ലത്തുവെച്ചുനടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് ചെമ്മന്‍കടവ് ടീം പങ്കെടുക്കും.