ബൈക്കില്‍ നിന്നു തെറിച്ചു വീണു ബസിനടിയില്‍പ്പെട്ടു യുവാവ് മരിച്ചു

Local News

മലപ്പുറം: കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ യുവാവ് ബസിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിച്ചു. വേങ്ങര തറയിട്ടാല്‍ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകന്‍ സലീം സഹദ് (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തന്‍പീടികക്ക് സമീപമാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്നു മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിനടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. മലപ്പുറത്തു നിന്നു വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ തെറിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. മാതാവ്: പരേതയായ മൈമൂന. സഹോദരങ്ങള്‍: സലീമ, സല്‍മിയ്യ, സഫ് വാന, സഹല,
സാലിമ.

യുവതിയെ അടുക്കളയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മലപ്പുറം : യുവതിയെ അടുക്കളയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം-ആതവനാട് പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ യുവതിയെ അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഉരോത്ത് പള്ളിയാല്‍ കളത്തില്‍തൊടി നാസറിന്റെ ഭാര്യ സുഹറ (39) യെയാണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ നാസര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പേരശനൂര്‍ വടക്കനാഴി പടിഞ്ഞാറത്ത് അബൂബക്കറിന്റെ മകളാണ് സുഹറ. വളാഞ്ചേരി പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് കൊള്ളത്തോള്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍ : നാസില്‍, നസ്‌ല.