രേഖകൾ ഇല്ലാത്ത പണവുമായി ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ

Local News

മലപ്പുറം : രേഖകളില്ലാതെ കൊണ്ടുവന്ന 26,53,700 ലക്ഷം രൂപയുമായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ മുണ്ടൻതൊടി മുഹമ്മദ് മനാഫ് (37) ആണ് വാഹന പരിശോധനയ്ക്കിടെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ ചട്ടിപ്പറമ്പ് വെച്ച് കസ്റ്റഡിയിലെടുത്തത്. പണം ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.. എസ് ഐ ശിവശങ്കരൻ സി പി ഒ അനീഷ് ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു