ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം; വിധിക്കെതിരെ അപ്പീലുമായി സർക്കാർ

Keralam News

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുക. ഇതിനു അനുകൂലമായ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ഇപ്പോൾ കിട്ടുന്ന എല്ലാ സ്കോളര്ഷിപ്പ് ആനുകൂല്യങ്ങളും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ലഭ്യമാക്കും. ഇതിനു മാത്രമായി അധിക തുക അനുവദിച്ചിട്ടുമുണ്ട്. അപേക്ഷിച്ച അർഹരായ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ല. ഒരു തരത്തിലും പരാതികൾക്ക് ഇടനൽകാത്ത രീതിയിലാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്. എന്നാൽ ചില ആളുകൾ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിനു ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാമെന്നും സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശ പോലെ അര്‍ഹതായുള്ള എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാകുമെന്നും അദ്ദേഹം നൈയാമി സഭയിൽ ഉറപ്പു നല്കിയിട്ടിട്ടുണ്ട്.