വന്ദേ ഭാരത് ട്രയിനിന് തിരൂരിൽ ഉജ്വല സ്വീകരണം നൽകി.

Keralam News

തിരൂർ: തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും ഏഴ് മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന കേന്ദ്ര റെയിൽവേ മന്ത്രാലയം പുതിയതായി കേരളത്തിന് അനുവധിച്ച വന്ദേ ഭാരത് ട്രയിൻ സർവ്വീസിന്റെ ട്രെയലിംങ്ങ് സർവ്വീസ് നടത്തുന്നതിനിടെ ട്രയിൻ തിരൂരിൽ എത്തിയപ്പോൾ ബി.ജെ.പി പ്രവർത്തകരും തിരൂരിലെ ചേമ്പർ ഓഫ് കൊമേഴ്സും ഉജ്വല സ്വീകരണം നൽകി. രാവിലെ പത്തെ നാൽപ്പത്തിയാറിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേ ഭാരത് ട്രയിനിൽ റെയിൽവേ ഉദ്ധോഗസ്ഥർ ആണ് ഉണ്ടായിരുന്നത്. പൂക്കൾ വാരിവിതറിയും എൻജിൻെടൈ ഡ്രൈവറെ മാലയിട്ടും ബൊക്കെ കൊടുത്തുമാണ് തിരൂർ റയിൽവേ സ്‌റ്റേഷൻ സ്വീകരിച്ചത്. മൂന്ന് മിനിറ്റോളം തിരൂർ സ്റ്റേഷനിൽ ട്രയിൻ നിർത്തിയിട്ടു. ട്രയിൻ നേരിട്ട് കാണാനും ട്രെയിനിനോട് ചേർന്ന് നിന്ന് സെൽഫി എടുക്കാനും നിരവധി ആളുകളാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നത്. ബി.ജെ.പി പാലക്കാട് മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം മണമ്മൽ ഉദയേഷ്, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശശി പാരമ്പത്ത്, തിരുന്നാവായ മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ, സി.ഷൺമുഖൻ, രതീഷ് തെക്കുമുറി, പി.എം പ്രദീപ്, ദിനേശൻ വെട്ടം, വയ്യാട്ട് ദാസൻ, തുടങ്ങിയ ബി.ജെ.പി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സിറ്റി അബ്ദുറഹ്മാൻ, സെക്രട്ടറി കെ.എൻ ഗണേശൻ, എ.കെ. റസാഖ് ഹാജി തുടങ്ങിയവരും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണത്തിൽ പങ്കെടുത്തു.ഉദ്യോഗികമായി ട്രെയിൻ ഇരുപത്തി അഞ്ചാം തിയ്യതി പ്രധാനമന്ത്രി തിരുവനന്തപുരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് സർവ്വീസ് തുടങ്ങുന്ന ദിവസം തിരൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന സമയത്ത് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വൻ സ്വീകരണം ഒരുക്കുവാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ബി.ജെ.പി നേതാക്കൾ.