സ്തീശക്തി രാഷ്ട്ര പുരോഗതിക്ക്പ്രയോജനപ്പെടുത്തണം’ അഡ്വ : നിവേദിത

Keralam News

മലപ്പുറം: രാജ്യത്തെ സ്ത്രീ ശക്തി രാഷ്ട്ര പുരോഗതിക്ക് പ്രയോജനപ്പെടുത്താന്‍ സമൂഹം തയ്യാറാവണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ നിവേദിത പറഞ്ഞു. രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന സ്ത്രീശക്തിയെ രാഷ്ട്ര പുരോഗതിക്ക് ഉപയോഗിക്കാന്‍ നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രപതിയായി ഒരു വനവാസി വനിതയെ തെരഞ്ഞെടുത്തു. സൈന്യത്തിലും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കി. കുഞ്ഞുങ്ങള്‍ക്കായി സുകന്യ സമൃദ്ധി യോജന മുതല്‍ ഗര്‍ഭിണികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി മാതൃവന്ദന പദ്ധതി വരെ നടപ്പിലാക്കി. ഇങ്ങനെ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ നിരവധിയാണ് കുടുബശ്രീയും തൊഴിലുറപ്പ് പദ്ധതിയും സ്ത്രീ ശാക്തികരണത്തിന്റെ ഉത്തമ മാതൃകയാണ്, അവര്‍ പറഞ്ഞു. മേയ് മാസത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന സ്ത്രീ ശക്തി സമ്മേളന പരിപാടി വിജയിപ്പിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അവര്‍ .യോഗത്തില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ നിന്നും 25000 പേരെ പങ്കെടുപ്പിക്കും. പാലക്കാട് മേഖലാ അദ്ധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച ജില്ലാ പ്രസി : ദീപ പുഴക്കല്‍ സ്വാഗതവും ബി ജെ പി ജില്ലാ സെക്രട്ടറി ബീനാ സന്തോഷ് നന്ദിയും പറഞ്ഞു