വേള്‍ഡ് കപ്പ് പ്രവചനം: ചെറുകുളമ്പ ഐ.കെ.ടിയിലെ 13കാരന്‍ നേടിയത് ഒരുക്ഷം രൂപ

Education Keralam Local News

മലപ്പുറം: വേള്‍ഡ് കപ്പ് പ്രവചനം നടത്തി പതിമൂന്നുകാരന്‍ സമ്മാനമായിനേടിയത് ഒരു ലക്ഷം രൂപ. ഓള്‍ കേരള സ്‌പോര്‍ട്‌സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന്‍ നടത്തിയ പ്രവചന മത്സരത്തിലാണ് ചെറുകുളമ്പ് ഐ കെ ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ചാഞ്ഞാലിലെ മുല്ലപ്പള്ളി മുഹമ്മദ് സിനാന്‍ ഒരു ലക്ഷം നേടിയത്. ഒരു ലക്ഷത്തോളം പേര് പങ്കെടുത്ത പ്രവചന മത്സരത്തിലാണ് മുഹമ്മദ് സിനാന്‍ വിജയിയായത്.മുല്ലപ്പള്ളി മുഹമ്മദലിയുടേയും കുരിക്കള്‍ സുലയ്യയുടേയും മകനാണ് സിനാന്‍ .ചട്ടിപ്പറമ്പിലെ പ്ലയ്ഓണ്‍ സ്‌പോര്‍ട്ട് സി ലെ കൂപ്പണ്‍ വഴിയാണ്‌ സിനാന്‍ പ്രവചനം നടത്തിയത്.

മഞ്ഞളാംകുഴി അലി എം എല്‍ എ സമ്മാനം വിതരണം ചെയ്തു. കേരള സ്‌പോര്‍ട്‌സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ എ സവാദ് അധ്യക്ഷനായി.എ കെ എസ് ഡി എ സംസ്ഥാന പ്രസിഡണ്ട് ചെന്താമരാക്ഷന്‍, ജനറല്‍ സെക്രട്ടറി മുസ്തഫ നാഷണല്‍, വൈസ് പ്രസിഡന്റുമാരായ സലിം ഫിഫ, പി വി നൗഷാദ് വളാഞ്ചേരി , ജില്ലസെക്രട്ടറി ബുഷൈര്‍ മക്കരപ്പറമ്പ് .ട്രഷറര്‍ ഫയാസ് താനൂര്‍

കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. നസീറ മോള്‍, ഹെഡ്മാസ്റ്റര്‍ മധു കൃഷ്ണന്‍, സാദിഖ് തങ്ങള്‍ ,സുനിയപറവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

വേൾഡ്‌ കപ്പ്‌ പ്രവചന വിജയി ചാഞ്ഞാലിലെ മുല്ലപ്പള്ളി മുഹമ്മദ് സിനാന്‍